റാ​ന്നി​യി​ൽ വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ
Wednesday, June 18, 2025 3:11 AM IST
റാ​ന്നി: റാ​ന്നി വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യി​ൽ (എ​സ് സി ​ഐ) നി​ന്നു​ള്ള 10.10 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​ക.

ഇ​തി​നാ​വ​ശ്യ​മാ​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 14927 ച​തു​ര​ശ്ര മീ​റ്റ​ർ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. ഒ​രു കി​ട​ക്ക​യു​ടെ 16 മു​റി​ക​ളും മൂ​ന്ന് കി​ട​ക്കക​ളു​ള്ള എ​ട്ട് മു​റി​ക​ളും അ​ഞ്ച് കി​ട​ക്ക​ക​ളു​ടെ ര​ണ്ട് മു​റി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ര​ണ്ടു മു​റി​ക​ളു​മാ​ണ് കെ​ട്ടി​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ മു​റി​ക​ളോ​ടും അ​നു​ബ​ന്ധി​ച്ച് ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക. അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഏ​രി​യ. ലോ​ൺ​ട്രി, റി​ക്രി​യേ​ഷ​ൻ, സി​ക്ക് റൂം ​എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​വ​രു​ടെ ത​ന്നെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും നി​ർ​മാ​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജോ​ലി​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി എ​ത്തു​ന്ന വ​നി​ത​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ത​ന്നെ റാ​ന്നി​യി​ൽ ഇ​ല്ല.

വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​റ്റ​യ്ക്ക് ജോ​ലി​ക്കാ​യും മ​റ്റും എ​ത്തു​ന്ന വ​നി​ത​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സ​സ്ഥ​ലം ഒ​രു​ക്കാ​നാ​കും.