അ​ഡ്വ.​പി. പ്രേം​നാ​ഥ് ല​ക്ഷ​ദ്വീ​പ് ലീ​ഗ​ൽ ലി​റ്റ​റ​സി​ സെ​ൽ കോ-ഓ​ർ​ഡി​നേ​റ്റ​ർ
Wednesday, June 18, 2025 1:16 AM IST
പാ​ല​ക്കാ​ട്: മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും അ​ട്ട​പ്പാ​ടി ലീ​ഗ​ൽ​ക്ല​ബ്‌ കോ- ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി അ​ഡ്വ.​പി. പ്രേം​നാ​ഥി​നെ ല​ക്ഷ​ദ്വീ​പ് ലീ​ഗ​ൽ ലി​റ്റ​റ​സി​സെ​ൽ പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യി ല​ക്ഷ​ദ്വീ​പ് സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി നി​യ​മി​ച്ചു.

ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​യ​മ​ാവ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച്‌ ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് നി​യ​മ​സാ​ക്ഷ​ര​ത ക്ല​ബു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ ഇ​ര​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സ് ഇ​ന്ത്യ​യു​ടെ സെ​ക്ര​ട്ട​റി​ജ​ന​റ​ൽ കൂ​ടി​യാ​ണ് അ​ഡ്വ.​പി. പ്രേം​നാ​ഥ്.