ക​യ​റ​മ്പാ​റ കേ​ന്ദ്രീ​യ​ വി​ദ്യാ​ല​യം റോ​ഡി​ലൂ​ടെ യാ​ത്ര ന​ര​ക​തു​ല്യം
Wednesday, June 18, 2025 1:16 AM IST
ഒ​റ്റ​പ്പാ​ലം: വാ​ഹ​ന​ത്തി​ലാ​യാ​ലും കാ​ൽ​ന​ട​യാ​യി​ട്ടാ​യാ​ലും ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ടു​വൊ​ടി​യും. ക​യ​റം​മ്പാ​റ കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം റോ​ഡി​ന്‍റെ സ്ഥി​തി​യാ​ണി​ത്. ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പ​ര​മ​ദ​യ​നീ​യം.

റോ​ഡ് ന​വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യാ​യെ​ങ്കി​ലും ഈ ​മ​ഴ​ക്കാ​ലം​കൂ​ടി ക​ഴി​യ​ണ​മെ​ന്നാ​ണു അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ണ്ടും​കു​ഴി​ക​ളും പാ​താ​ള​ഗ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് റോ​ഡി​ൽ.

ഒ​പ്പം അ​പ​ക​ട​ങ്ങ​ളും പ​തി​യി​രി​ക്കു​ന്നു. കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത​കൂ​ടാ​തെ മു​ന്നോ​ട്ടു​നീ​ങ്ങാ​നാ​കി​ല്ല. നേ​ര​ത്തെ റോ​ഡ്ന​വീ​ക​ര​ണ​ത്തി​ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

ഇ​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ടു മാ​സ​ങ്ങ​ൾ പ​ല​താ​യി. എ​ന്നാ​ൽ നി​ർ​മാ​ണം മാ​ത്രം ന​ട​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് പാ​ത​യി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ലെ ക​യ​റം​പാ​റ ക​വ​ല​യി​ൽ​നി​ന്ന് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം വ​ഴി റെ​യി​ൽ​വേ ലൈ​ൻ പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന റോ​ഡാ​ണ് ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്.

ചി​ല ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്. ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ഈ ​പാ​ത​യോ​ര​ത്താ​ണു​ള്ള​ത്.

മീ​റ്റ്ന പ​മ്പ് ഹൗ​സ്, ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യും ഇ​വി​ടെ​യു​ണ്ട്. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണ് കു​ഴി​നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.