ക​രി​മ്പ പാ​ല​ളം അ​ങ്ക​ണ​വാ​ടി​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി
Tuesday, June 17, 2025 2:03 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പാ​ല​ളം ഭാ​ഗ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലെ മേ​ൽ​ക്കൂ​ര​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യും സ​ഹാ​യി​യു​മാ​ണ് ക​ണ്ട​ത്. നാ​ട്ടു​കാ​രെ അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​രെ​ത്തി പാ​മ്പി​നെ അ​ങ്ക​ണ​വാ​ടി​യു​ടെ ഓ​ടി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു. സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് പോ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​ഷ​മു​ള്ള പാ​മ്പാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ല്ലെ​ന്നും അ​ഭി​പ്രാ​യം ഉ​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ധ്യാ​പി​ക​യും സ​ഹാ​യി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യ്യ​റെ​ടു​പ്പി​നി​ട​യി​ൽ കു​ട്ടി​ക​ൾ ഇ​രി​ക്കാ​റു​ള്ള ഹാ​ളി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ​ട്ടി​ക​ക​ൾ​ക്കി​ട​യി​ലാ​യി പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ടു​ത്തു​ള്ള ആ​ളു​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി.