മൊ​ബൈ​ൽ മോ​ഷ്ടാവിനെ പി​ടി​കൂ​ടി
Sunday, June 15, 2025 6:39 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ പി​ടി​കൂ​ടി.​ ത​മി​ഴ്നാ​ട് ഉ​ദു​മ​ൽ​പേ​ട്ട ഇ​രി​പ്പാ​ള​യം പൊ​രി​ക്കാ​ര തെ​രു​വ് രാ​ജേ​ന്ദ്ര പെ​രു​മാ​ളി (62) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്. ഹോ​സ്പി​റ്റ​ലി​ലെ സി​സി​ ടി​വിയി​ൽ ഒ​രാ​ൾ മൊ​ബൈ​ൽമോ​ഷ​ണം ന​ട​ത്തു​ന്ന​ത് ക​ണ്ടെ​ത്തി​യി​രു​ന്നു.​

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​യാ​ൾ ക​വ​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.​ വ​ട​ക്ക​ഞ്ചേ​രി സി​ഐ കെ.പി. ബെ​ന്നി, എ​സ്ഐ സി.​ബി. മ​ധു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാ​രാ​യ ഭ​വീ​ഷ് ഗോ​പാ​ല​ൻ, ബ്ല​സ​ൺ ജോ​സ്, റി​നു മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.