മെ​ഗാ ജോ​ബ് ഡ്രൈ​വ് 21ന്
Sunday, June 15, 2025 6:40 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, ​എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്ന് പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി മെ​ഗാജോ​ബ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. റൂ​ഫി​ംഗ് ഫാ​ബ്രി​ക്കേ​റ്റ​ർ, വെ​ൽ​ഡ​ർ, വെ​ൽ​ഡി​ംഗ് ഹെ​ൽ​പ്പ​ർ, മാ​നേ​ജ​ർ, ​അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ഫീ​ൽ​ഡ് സെ​യി​ൽ​സ് മാ​നേ​ജ​ർ, ഫീ​ൽ​ഡ് സെ​യി​ൽ​സ് ഓ​ഫീ​സ​ർ, സ​ർ​വീ​സ് എ​ഞ്ചി​നീ​യ​ർ, പ്രൊ​ഫ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ 21 രാ​വി​ലെ 10 ന് അ​ഭി​മു​ഖം ന​ട​ക്കും. പ​ത്താംക്ലാ​സ്, പ്ല​സ്ടു, ഡി​ഗ്രി, ഐ​ടി​ഐ ​ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​തും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് മേ​ള​യി​ൽ പ്ര​വേ​ശ​നം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും, ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 250 രൂ​പ​യും സ​ഹി​തം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, ​എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വ​ണം. 0491 2505435, 2505204.