മ​ല​യോ​ര​പാ​ത​യു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ ഞാ​റ് ന​ടീ​ൽ സ​മ​രം
Sunday, June 15, 2025 6:51 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കോ ​ര​ഞ്ചി​റ​യി​ൽ നി​ന്നു തു​ട​ങ്ങി വാ​ൽ​കു​ള​മ്പ് -പ​നം​കു​റ്റി വ​ഴി പ​ന്ത​ലാം​പാ​ടം മേ​രി​ഗി​രി​യി​ലെ​ത്തു​ന്ന മ​ല​യോ​ര​പാ​ത​യു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ ഭീ​മാ​കാ​ര​മാ​യ കു​ഴി​ക​ളി​ൽ ഞാ​റ് ന​ടീ​ൽ സ​മ​രം ന​ട​ത്തി.​മ​ല​യോ​ര​പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.​

വാ​ഹ​നം ഓ​ടി​ച്ചുപോ​കാ​ൻ പ​റ്റാ​ത്തവി​ധം ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ് റോ​ഡ്.​ പാ​ല​ക്കു​ഴി, ക​ണ​ച്ചി​പ​രു​ത, മം​ഗ​ലം​ഡാം മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ട​ക്ക​ഞ്ചേ​രി വ​രാ​തെ പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ ഒ​ഴി​വാ​ക്കി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മാ​ർ​ഗ​മാ​ണി​ത്.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡി​ൽ ന​വീ​ക​ര​ണ​മി​ല്ല. റീ​ടാ​റിം​ഗി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് ര​ണ്ട് വ​ർ​ഷം മു​മ്പ് എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ വ​ർ​ക്കു​ക​ളൊ​ന്നും റോ​ഡി​ൽ ന​ട​ന്നി​ല്ല. ല​വ​ണ​പ്പാ​ട​ത്ത് ന​ട​ന്ന സ​മ​ര​പ​രി​പാ​ടി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ ഞാ​റ് ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ മാ​ണി​ക്യ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് വി.​ജെ. ജോ​സ​ഫ് , മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ലീ​ലാ​മ്മ ജോ​സ​ഫ്, സു​നി​ൽ എം. ​പോ​ൾ, ബാ​ബു മാ​സ്റ്റ​ർ, ടി.​കെ. ഉ​സ​നാ​ർ, കെ.​ജി. പ്ര​ദീ​പ്, ബീ​ന അ​രു​ൺ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.