ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത്: 608 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി; 8.87 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു
Sunday, June 15, 2025 6:39 AM IST
പാലക്കാട്: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും നീ​തി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലെ കോ​ട​തി​ക​ളി​ൽ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. 608 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും വി​വി​ധ കേ​സു​ക​ളി​ലാ​യി 8,87,80,315 രൂ​പ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

പാ​ല​ക്കാ​ട് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോറി​റ്റി​യാ​ണ് ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ളി​ൽ അ​ർ​ഹ​രാ​യ ഇ​ര​ക​ൾ​ക്ക് 5,76,59,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചു. ദേ​ശ​സാ​ത്കൃ​ത, സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​യ്പാ പ​രാ​തി​ക​ളി​ൽ 3,01,42,028 രൂ​പ തി​രി​ച്ച​ട​വാ​യി ല​ഭി​ച്ചു.

മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ ന​ട​ന്ന പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ 4293 ഫൈ​ൻ കേ​സു​ക​ളി​ൽ നി​ന്നാ​യി സ​ർ​ക്കാ​രി​ന് പി​ഴ ഇ​ന​ത്തി​ൽ 70,95,350 രൂ​പ ല​ഭി​ച്ചു.
രാ​വി​ലെ 10 ന് ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് വൈ​കുന്നേരം 4:30 നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി കെ.​ഇ. സാ​ലി​ഹ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോറി​റ്റി സെ​ക്ര​ട്ട​റി, സി​വി​ൽ ജ​ഡ്ജ് (സീ​നി​യ​ർ ഡി​വി​ഷ​ൻ) ദേ​വി​ക ലാ​ൽ എ​ന്നി​വ​ർ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.