പു​ല​യ​ന്പാ​റ​യി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ
Monday, June 16, 2025 1:14 AM IST
നെ​ന്മാ​റ: അ​ഴു​ക്കു​ചാ​ലി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ നീ​ക്കം​ചെ​യ്തു. നെ​ല്ലി​യാ​മ്പ​തി പു​ല​യ​മ്പാ​റ ടൗ​ണി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ളു​മാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി​യ​ത്.

ഏ​റെ​കാ​ല​മാ​യി ഹോ​ട്ട​ൽ, റി​സോ​ർ​ട്ട് മാ​ലി​ന്യ​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും വ​ന്ന​ടി​ഞ്ഞാ​ണ് ഓ​ട​ക​ൾ നി​റ​ഞ്ഞും പാ​ത​യോ​ര​ത്തു കു​മി​ഞ്ഞു​കൂ​ടി​യും ദു​ർ​ഗ​ന്ധം പ​ര​ത്തി​യി​രു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഒ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റീ​ഫ​ൻ, വേ​ണു എ​ന്നി​വ​രും നെ​ല്ലി​യാ​മ്പ​തി ഗ​വ. ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റി​ബി​ൾ ഫാ​മി​ലെ ജീ​വ​ന​ക്കാ​രാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി, വാ​സിം, മ​ഹേ​ഷ്, റ​പ്പാ​യി എ​ന്നി​വ​രും ഒ​ത്തു​ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം കൊ​ണ്ടാ​ണ് പ്ര​ദേ​ശ​ത്തെ മാ​ലി​ന്യം നീ​ക്കി​യ​ത്.