കോ​യ​ന്പ​ത്തൂ​രി​ന്‍റെ പ്ര​തീ​ക്ഷ​ക​ളി​ലേ​ക്കു ശി​രു​വാ​ണി​ ഡാം ജ​ല​നി​ര​പ്പു​യ​രു​ന്നു
Tuesday, June 17, 2025 2:03 AM IST
കോ​യ​ന്പ​ത്തൂ​ർ: ശി​രു​വാ​ണി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു.

കേ​ര​ള സം​സ്ഥാ​ന​ത്തി​ന​ക​ത്തു സ്ഥി​തി​ചെ​യ്യു​ന്ന അ​ട്ട​പ്പാ​ടി ശി​രു​വാ​ണി അ​ണ​ക്കെ​ട്ടാ​ണ് കോ​യ​മ്പ​ത്തൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്. ഈ ​അ​ണ​ക്കെ​ട്ടി​ൽ 49.53 അ​ടി വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ലും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ പ​ര​മാ​വ​ധി 44.61 അ​ടി മാ​ത്ര​മേ സം​ഭ​രി​ക്കു​ന്നു​ള്ളൂ.

ഇ​ന്ന​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 43.13 അ​ടി​യാ​ണ്. ശി​രു​വാ​ണി അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 147 മി​ല്ലി​മീ​റ്റ​ർ മ​ഴ പെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​ദി​നം 100 എം​എ​ൽ​ഡി വെ​ള്ള​മാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.