ദേ​ശീ​യ​പാ​ത കൊ​ട​ക്കാ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി: ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Monday, June 16, 2025 1:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത മേ​ലെ കൊ​ട​ക്കാ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​ട്ട ച​ര​ക്കു​ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ച്ചു​മാ​ണ് അ​പ​ക​ടം. ഓ​ട്ടോ ഡ്രൈ​വ​ർ റ​ഷീ​ദി​നു പ​രി​ക്കേ​റ്റു.

കാ​ർ ഡ്രൈ​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ടു​പേ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ മ​റി​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ഇ​ന്ധ​ന ചോ​ർ​ച്ച​യു​ണ്ടാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് റോ​ഡ് വൃ​ത്തി​യാ​ക്കി​യ​ത്.