ആ​ശു​പ​ത്രി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, June 15, 2025 6:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ട്ട​മ്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി, കു​ന്തി​പ്പു​ഴ സി​വി​ആ​ർ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. തെ​ങ്ക​ര ക​രി​മ്പ​ൻ​കു​ന്ന് ചി​റ്റ​യി​ൽ റ​ഫീ​ഖ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ദ​ർകെ​യ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മാണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നും പ്ലം​ബിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ​ന്ന വ്യാ​ജേ​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി ര​ണ്ടു​ത​വ​ണ​ക​ളാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ന്തി​പ്പു​ഴ​യി​ലെ പൂ​ട്ടി​കി​ട​ക്കു​ന്ന സി​വി​ആ​ർ ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഫാ​ർ​മ​സി​യി​ൽ നി​ന്നും ഇ​ൻ​വെ​ർ​ട്ട​ർ, യു​പി​എ​സ്, ബാ​റ്റ​റി​ക​ൾ, പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ നി​ന്നും വ​യ​റു​ക​ൾ, കോ​പ്പ​ർ ഗ്യാ​സ് പൈ​പ്പു​ക​ൾ, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി 14,50,000 രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​യ​താ​യാ​ണ് ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. സോ​ഫ സെ​റ്റ് നി​ർ​മാ​ണ​മാ​ണ് റ​ഫീ​ക്കി​ന്‍റെ തൊ​ഴി​ൽ. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.