ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠ​ന​വ​ർ​ഷാ​രം​ഭ​വും സ്റ്റു​ഡ​ന്‍റ്സ് കാ​ബി​ന​റ്റ് ഉ​ദ്ഘാ​ട​ന​വും
Tuesday, June 17, 2025 2:03 AM IST
കോ​യ​​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നി ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠ​ന​വ​ർ​ഷാ​രം​ഭ​വും സ്റ്റു​ഡ​ന്‍റ്സ് കാ​ബി​ന​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. (അ​ഡ്വ.) ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് റ​വ.​ഡോ. ഫി​ലി​പ്സ് പൊ​ന്തേ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ആ​ർ​പി​എ​ഫ് (റി​ട്ട.) പോ​ലീ​സ് ഐ​ജി ടി. ​ച​ന്ദ്ര​ശേ​ഖ​ർ, ബ്യൂ​ട്ടി പേ​ജ​ന്‍റ് ഡോ. ​ഗാ​യ​ത്രി ന​ട​രാ​ജ​ൻ, ജ​ർ​മ്മ​നി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി​യാ​യ ഫ്രെ​ഡെ​റി​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

10, 11, 12 ക്ലാ​സു​ക​ളി​ലെ പൊ​തു പരീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് മേ​നോ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​റും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യ ഫാ. ​ലി​ൻ​ജോ ജോ​സ​ഫ്, സു​ക​ന്യ, മേ​രി ടീ​ന പ്ര​സം​ഗി​ച്ചു.