റൂ​റ​ൽ ബാ​ങ്ക് അ​നു​മോ​ദ​ന സ​ദ​സ്് സം​ഘ​ടി​പ്പി​ച്ചു
Sunday, June 15, 2025 6:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്: റൂ​റ​ൽ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​നസ​ദ​സ് ഗതാഗത സെ​ക്ര​ട്ട​റി പി.​ബി. നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ള​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ​മാ​ർ​ക്ക് നേ​ടി​യ പൊ​റ്റ​ശേരി ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി എം. ​ര​മ്യ​ശ്രീ ഉ​ൾ​പ്പെ​ടെ 178 സ​മ്പൂ​ർ​ണ എപ്ല​സു​കാ​രെ ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി അ​നു​മോ​ദി​ച്ചു.

ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള സ​ഹ​ക​ര​ണ നി​ക്ഷേ​പ ഗാ​ര​ന്‍റി ഫ​ണ്ട് ബോ​ർ​ഡ് മെ​ംബർ എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി, റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എം. ​പു​രു​ഷോ​ത്ത​മ​ൻ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ടി.​ആ​ർ. സെ​ബാ​സ്‌​റ്റ്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.