ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ: 16 മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശികയായി
Sunday, June 15, 2025 6:40 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ. പെ​ൻ​ഷ​ൻ കു​ടി​ശിക 16 മാ​സ​ത്തെ​യാ​യി.

നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കു​ടി​ശിക തു​ക ല​ഭി​ക്കു​ന്നി​ല്ല. കൂ​ടാ​തെ തൊ​ഴി​ലാ​ളി എ​ത്ര രൂ​പ​യാ​ണ് അ​ട​യ്ക്കു​ന്ന​ത് അ​തി​നെ തു​ല്യ​മാ​യ തു​ക സ​ർ​ക്കാ​ർ അ​ട​യ്ക്കും എ​ന്നാ​ണ് ഉ​റ​പ്പു പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ തൊ​ഴി​ലാ​ളി അ​ട​ച്ച തു​ക മാ​ത്ര​മാ​ണ് പെ​ൻ​ഷ​ൻ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന​ത്.
അ​തി​നു​ത​ന്നെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം കാ​ല​താ​മ​സ​വും ഉ​ണ്ടാ​വു​ന്നു​ണ്ട്. 2018 ന് ​ശേ​ഷം ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ന് അ​ർ​ഹ​രാ​യ ആ​ർ​ക്കും പാ​സാ​യി കി​ട്ടു​ക​യോ ഇ​തു​വ​രെ അ​ട​ച്ച തു​ക തി​രി​കെ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​ത് ന​ൽ​കാ​തി​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.