വടക്കഞ്ചേരി മം​ഗ​ലം​പാ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Monday, June 16, 2025 1:14 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ള​യാ​ർ - വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ മം​ഗ​ലം​പാ​ല​ത്ത് മി​നി​ലോ​റി ജീ​പ്പി​നു പുറ​കി​ലി​ടി​ച്ചു.

ഇ​ടി​യു​ടെ ശ​ക്തി​യി​ൽ മു​ന്നോ​ട്ടു​നീ​ങ്ങി​യ ജീ​പ്പ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​നു പി​ന്നി​ലുമി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി മം​ഗ​ലം​പാ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട ജീ​പ്പി​നു പി​റ​കി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​വ​ന്ന മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നു ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടുത്തു.