പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് അധ്യക്ഷത വഹിച്ചു.
ട്രഷറർ കെ.കെ. ഹരിദാസ്, വൈസ് പ്രസിഡന്റ് ടി.പി. ഷക്കീർ, സെക്രട്ടറി എം.എസ്. സിറാജ്, ഗിരീഷ് പട്ടാന്പി, ഹരിപ്രസാദ് നെന്മാറ, വിജയകുമാർ റെയിൽവേ കോളനി എന്നിവർ പ്രസംഗിച്ചു. വനിതാവിംഗിന്റെ ജില്ലാ ഭാരവാഹികളായി പി.സന്ധ്യ മണ്ണാർക്കാട്- ജില്ലാ പ്രസിഡന്റ് , എസ്.ശാന്തിനി പട്ടാന്പി- ജനറൽ സെക്രട്ടറി, ടി.സുപ്രിയ റെയിൽവേ കോളനി-ട്രഷറർ, ഷീജ നെന്മാറ, പ്രീത ഒറ്റപ്പാലം, ഷീജ ചെർപ്പുളശേരി, പ്രസന്ന കോങ്ങാട്-വൈസ് പ്രസിഡന്റുമാർ, നീതു ജോണ് കല്ലടിക്കോട്,ഗീതാ വല്ലങ്ങി, റഫീന കൂറ്റനാട്, ഷൈനി അലനല്ലൂർ, ജിനിമോൾ എടത്തനാട്ടുകര, ഗീതാ കൃഷ്ണ തെങ്കര- സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.