മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു
Wednesday, June 18, 2025 1:15 AM IST
നെ​ന്മാ​റ: മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ത്തി​യ യു​വാ​ക്ക​ൾ ക​ട​യു​ട​മ​യെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ന്മാ​റ ബസ് ​സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മെ​യി​ൻ റോ​ഡി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തു​ന്ന അ​യി​നംപാ​ടം കെ.കെ. ന​ഗ​റി​ൽ ശാ​ര​ദാ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ (61), ഭാ​ര്യ ഷീ​ബ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ട​യു​ടെ ചി​ല്ല്കൂ​ട് ത​ക​ർ​ത്ത​തി​ൽ 5000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് വി​നീ​ത് ക​രി​മ്പാ​റ, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു പേ​ർ​ക്കു​മെ​തി​രെ നെ​ന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കുന്നേരം മെ​ഡി​ക്ക​ൽ ഷോ​പ്പി​ന് മു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി ഭീ​ഷ​ണിമു​ഴ​ക്കി​യ പ്ര​തി​ക​ൾ വാ​ഗ്വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് ക​ട​യി​ൽ ക​യ​റി മു​ൻ​വ​ശ​ത്തെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ചി​ല്ലു​കൂ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും, മ​രു​ന്നു കു​പ്പി ഉ​പ​യോ​ഗി​ച്ച് ക​ട​യു​ട​മ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​ഞ്ഞ വി​ജ​യ​കു​മാ​റി​നെ ത​ക​ർ​ന്നു​വീ​ണ ചി​ല്ല് ഉ​പ​യോ​ഗി​ച്ച് എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നെ​ഞ്ചി​ലും ക​യ്യി​ലും ഭാ​ര്യ​യു​ടെ കാ​ലി​ലും പ​രി​ക്കുപ​റ്റി.

തു​ട​ർ​ന്ന് ഇ​രു​വ​രും നെ​ന്മാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​കെ വ​ന്ന ഇ​രു​വ​രെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് നെ​ന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​മ​ണി​ക​ണ്ഠ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.