എ​ന്‍റെ ഓ​ണ​സ​ദ്യക്ക് എ​ന്‍റെ പ​ച്ച​ക്ക​റി: തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 18, 2025 1:16 AM IST
ആ​ല​ത്തൂ​ർ: എ​ന്‍റെ ഓ​ണസ​ദ്യക്ക് എ​ന്‍റെ പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ര​മ​ണി നി​ർ​വ​ഹി​ച്ചു.

ഓ​ണ​ത്തി​ന് സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ​പ​ച്ച​ക്ക​റി ഉ​പ​യോ​ഗി​ച്ചു ഓ​ണ​സ​ദ്യ ഒ​രു​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി പ​യ​ർ, വെ​ണ്ട, അ​മ​ര, മു​ള​ക്, ത​ക്കാ​ളി, വ​ഴു​തി​ന എ​ന്നീ തൈ​ക​ളാ​ണ് ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​ഷ​ക്കീ​ർ അ​ധ്യ​ക്ഷ​നാ​യി.

കൃ​ഷി ഓ​ഫീ​സ​ർ, ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.