ആ​ലാം​ക​ട​വ് ന​റ​ണി​പ്പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Wednesday, June 18, 2025 1:16 AM IST
ചി​റ്റൂ​ർ: വ​ണ്ണാ​മ​ട- ചി​റ്റൂ​ർ റോ​ഡി​നേ​യും ത​ത്ത​മം​ഗ​ലം- മീ​നാ​ക്ഷി​പു​രം റോ​ഡി​നേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ക​ല്ല്യാ​ണ​പേ​ട്ട- ആ​ലാം​ക​ട​വ് റോ​ഡി​ൽ ചി​റ്റൂ​ർ​പു​ഴ​യ്ക്കു​കു​റു​കെ നി​ര്‍​മി​ക്കു​ന്ന ന​റ​ണി പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

പത്തര കോടിരൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 148.50 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഈ ​പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ക​ല്യാ​ണ​പേ​ട്ട റോ​ഡി​ൽ 83 മീ​റ്റ​ർ നീ​ള​ത്തി​ലും, ആ​ലാം​ക​ട​വ് റോ​ഡി​ൽ 66 മീ​റ്റ​ർ നീ​ള​ത്തി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും, അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക്രാ​ഷ് ബാ​രി​യ​ർ, സു​ര​ക്ഷാ മു​ന്ന​റി​പ്പ്, ഡി​എ​ൽ​പി ബോ​ർ​ഡു​ക​ൾ, റോ​ഡ് മാ​ർ​ക്കിം​ഗ്, സ്റ്റ​ഡ് പ​തി​ക്ക​ൽ, പെ​യി​ന്‍റിം​ഗു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.