പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, June 18, 2025 1:54 AM IST
ത​ല​ശേ​രി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ന​വാ​സ് മേ​ത്ത​റി​ന്‍റെ കൈ​ര​ളി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന"​ആ താ​ലി​മാ​ല തേ​ടി ആ​രും വ​ന്നി​ല്ല' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ത​ല​ശേ​രി പേ​ൾ വ്യൂ ​ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മു​നാ റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ക്കാ​ൻ ഇം​പ്രി​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് "അ​ൺ​ക്ലെ​യിം​ഡ് മം​ഗ​ൽ സൂ​ത്ര'​യു​ടെ ക​വ​ർ പ്ര​കാ​ശ​നം രാ​ഷ്‌‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ൺ. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ന​വാ​സ് മേ​ത്ത​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. പ​ദ്മ​നാ​ഭ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൈ​ര​ളി ബു​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ. ​അ​ശോ​ക് കു​മാ​ർ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രി​ൻ​സ് ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ അ​നീ​ഷ് പാ​തി​രി​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ര​മേ​ശ് പ​റ​മ്പ​ത്ത് എം​എ​ൽ​എ, നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ അം​ഗ​വും മു​ൻ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ ടി.​ഇ​ന്ദി​ര, രാ​ഷ്‌‌​ട്ര​ദീ​പി​ക ഡ​യ​റ​ക്ട​റും ഇ​ന്തോ​നേ​ഷ്യ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റു​മാ​യ ബെ​ന്നി മാ​ത്യു വാ​ഴ​പ്പ​ള്ളി, ബാം​ഗ്ലൂ​ർ നാ​ഷ​ണ​ൽ ബ്രോ​ഡ് കാ​സ്റ്റിം​ഗ് ക​ൺസ​ൾ​ട്ട​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, കെ​എ​സ്എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യ്ന​ർ ഡോ. ​പോ​ൾ തോ​മ​സ്, എ​ഴു​ത്തു​കാ​രി റ​ഫ്‌​സാ​ന ഖാ​ദ, സി​പി​എം നേ​താ​വും മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ​ത്നി വി​നോ​ദി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.