ക​ന​ത്ത കാ​റ്റി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു; നാ​ലു​പേ​ർ​ക്കു പ​രി​ക്ക്, ഒ​രാ​ൾ​ക്ക് ഗു​രു​ത​രം
Tuesday, June 17, 2025 1:19 AM IST
പൂ​വം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പൂ​വം ചെ​റു​ക​ര കൂ​വ​ൻ​കു​ന്നി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ഞ്ച​യി​ൽ ജെ​യ്സ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങു വീ​ണ​ത്.

മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ജ​യ്സ​ൺ (49), ഭാ​ര്യ സെ​ലീ​ന (45), പി​താ​വ് തോ​മ​സ് (90), മ​ക​ൻ സാ​നു (9) എ​ന്നി​വ​ർ​ക്ക് ഓ​ട് വീ​ണ് ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്ക് പ​റ്റി. ഇ​വ​രെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ സെ​ലീ​ന ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. മ​റ്റു​ള്ള​വ​രെ പ്ര​ഥ​മ ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.