എ​കെ​സി​സി കു​ന്നോ​ത്ത് യൂ​ണി​റ്റി​ന്‍റെ നേതൃത്വത്തിൽ
Monday, June 16, 2025 1:28 AM IST
ഇ​രി​ട്ടി: എ​കെ​സി​സി കു​ന്നോ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നും എ​സ്എ​സ്എ​ൽ സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ഫൊ​റോ​നാ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം​ ചെ​യ്ത് വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സ​മി​തി അം​ഗം ബെ​ന്നി പു​തി​യാ​മ്പു​റം, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ക​ക്കാ​ട്ടി​ൽ, ത​ങ്ക​ച്ച​ൻ തു​രു​ത്തി​മ​റ്റ​ത്തി​ൽ, ജീ​ന കെ. ​മാ​ത്യു, ര​ഞ്ജ​ന തോ​മ​സ്, മി​നി മം​ഗ​ല​ത്തി​ൽ, സോ​ളി പു​തി​യാ​മ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.