ഉ​ളി​ക്ക​ൽ ടൗ​ണി​ൽ കെ​ട്ടി​ടം നിലംപതിച്ചു;​ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Monday, June 16, 2025 1:14 AM IST
ഉ​ളി​ക്ക​ൽ: ക​ന​ത്ത മ​ഴ​യി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മ​ല​യോ​ര ഹൈ​വേ​യി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ല​ച​ര​ക്ക് സ്ഥാ​പ​നം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ക​ച്ച​വ​ടം ഒ​ഴി​വാ​യ​തു​കൊ​ണ്ട് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.​സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് മ​ല​യോ​ര ഹൈ​വേ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ​താ​ണ് കെ​ട്ടി​ടം.

ഉ​ളി​ക്ക​ല്ലി​ലെ ആ​ദ്യ​കാ​ല കെ​ട്ടി​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മ​ഴ തു​ട​രു​ന്ന​തു​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഉ​ളി​ക്ക​ൽ പോ​ലീ​സും ഇ​രി​ട്ടി​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി.