കോ​ലു​വ​ള്ളി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്തി പി​ഴയീടാ​ക്കി
Tuesday, June 17, 2025 1:19 AM IST
ചെ​റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം കോ​ലു​വ​ള്ളി​യി​ൽ പൊ​തുസ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്തി എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്‌​ക്വാ​ഡ് 15000 രൂ​പ പി​ഴയീടാ​ക്കി. ക​ടു​മേ​നി സ്വ​ദേ​ശി അ​സീം അ​ബ്ദു​ള്ള​യാ​ണ് മാ​ലി​ന്യം തള്ളിയതി​ന് പി​ഴ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ കോ​ലു​വ​ള്ളി ക​മ്പി​പ്പാ​ല​ത്തി​ന​ടി​യി​ൽ ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് കൂ​ടി​ലുംകെ​ട്ടി മാ​ലി​ന്യം ത​ള്ളി​യ​ത്. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ തി​ര​ച്ച​ലി​ലാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്.

പ​ത്ത് ചാ​ക്കി​ലേ​റെ മാ​ലി​ന്യം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പു​ഴ​യി​ൽ നി​ന്ന് ക​ര​യി​ൽ എ​ത്തി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ കു​റെ ചാ​ക്കു​ക​ൾ ഒ​ഴു​കി പോ​യ​താ​യും സം​ശ​യി ക്കു​ന്നു. താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തു ത​ള​ളി​യ ചാ​ക്കു​ക​ൾ വ​ടം കെ​ട്ടി പു​ഴ​യി​ലി​റ​ങ്ങി​യാ​ണ് ക​ര​യ്ക്കെ​ത്തിച്ച​ത്.

ചി​ക്ക​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് പു​റ​മെ ഐ​സ്ക്രീം പാ​യ്ക്ക​റ്റ്, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ​ച്ച​ക്ക​റി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഭ​ക്ഷ​ണം ക​ഴി​ച്ച പ്ലേ​യി​റ്റു​ക​ൾ തു​ട​ങ്ങി​വ​യാ​ണ് ചാ​ക്കി​ൽ നി​റ​ച്ച് പു​ഴ​യി​ൽ ത​ള്ളി​യ​ത്. മാ​ലി​ന്യ​ത്തി​ൽ നി​ന്നു ല​ഭി​ച്ച ബി​ൽ, ഐ​സ് ക്രീം ​പാ​ക്ക​റ്റു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ആ​ളെ ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തം​ഗം ജോ​യ്സി ഷാ​ജി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ബി. ര​മ​ദേ​വി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ ക​രി​ച്ചേ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ജോ​ബി​ൻ, വി​ഇ​ഒ പ്ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.