മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Monday, June 16, 2025 2:10 AM IST
മ​ട്ട​ന്നൂ​ർ: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി രണ്ടുമാസം പ്രായ മുള്ള ​കു​ഞ്ഞ് മ​രി​ച്ചു. ക​രേ​റ്റ ചോ​താ​ര​യി​ലെ ബൈ​ത്തു​സ​ഫ​യി​ൽ സ​ഫീ​ർ അ​മാ​നി-​കെ.​ആ​ർ. ഫാ​ത്തി​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷി​ബി​ലി ആ​ണ് മ​രി​ച്ച​ത്. മു​ല​പ്പാ​ൽ ന​ൽ​ക​വേ ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ഷ ബ​ത്തൂ​ൽ, മു​ഹ​മ്മ​ദ്‌, അ​ഹീ​ദ് ഫ​ഹീം (മൂ​ന്നു​പേ​രും നീ​ർ​വേ​ലി യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).