ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ലോ​ഡ​ജി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, June 16, 2025 10:25 PM IST
പ​യ്യ​ന്നൂ​ര്‍: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് തേ​നി കാ​ളി​യ​മ്മ​ന്‍ കോ​വി​ല്‍ സ്ട്രീ​റ്റി​ലെ ദേ​വ​ദാ​സ് ശ്രീ​നി​വാ​സ​നാ​ണ് (50) മ​രി​ച്ച​ത്.

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു മു​റി​യെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് കി​ട​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വാ​യി​ല്‍​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.