തേർത്തല്ലി: മേരിഗിരി ഹൈസ്കൂളിലെ 1983-84 എസ്എസ്എൽസി ബാച്ചായ ‘ദോസ്തന-84 വിവിധ സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെ ആദരിച്ചു. സെന്റ് തോമസ് ഹൈസ്കൂൾ മുഖ്യധ്യാപിക മിനിമോൾ പി. സിറിയക്, കണ്ണൂർ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫ്, തളിപ്പറന്പ് റവന്യു ഡിവിഷൻ ക്ലർക്കായിരുന്ന സി.ജെ. മാനുവൽ, കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ കെ.ജെ. തോമസ്, തയ്യന്നൂർ ഗവ. ഹൈസ്കൂളഅ് അധ്യാപിക സുജ ജോർജ്, കണിയഞ്ചാൽ ഗവ. ഹൈസ്കൂൾ അധ്യാപകൻ ജോമോൻ ജോസ്,എൽഎസ്ജിഡി ഡപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് എന്നിവരെയാണ് ആദരിച്ചത്.
പ്രസിഡന്റ് സിബി പന്തപ്പാട്ട് അധ്യക്ഷത വഹിച്ചു. തോമസ് ചാവനാലിൽ, കെ. എം.ഷാജു, ജോയി ജോസഫ്, ഷീന ജേക്കബ്, അനിത രാജൻ, മാർട്ടിൻ തോമസ്, ആൽബർട്ട് തടത്തിൽ, എൻ.ടി. സാജു, വി.പി.പ്രകാശൻ, രാജു കടക്കുഴി, ജയിംസുകുട്ടി വടക്കേമുറി, കെ.ജെ.ബിനിൽ, സാലി ജോൺ,വി.എസ്.ജിജിമോൾ എന്നിവർ പ്രസംഗിച്ചു.