കണ്ണൂർ: സാന്റാ മോണിക്ക എബ്രോഡ് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ പ്രവേശനോത്സവം നാളെ കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡൻസിയിലും 18ന് ഇരിട്ടി ഗ്രാൻഡ് റിവർ സൈഡ് കൺവൻഷൻ സെന്ററിലും നടക്കും. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വിദേശ വിദ്യാഭ്യാസ പ്രവേശനോത്സവം. വിദേശ വിദ്യാഭ്യാസ പ്രവേശനോത്സവത്തിലൂടെ വിദ്യാർഥികൾക്ക് ലോകത്തിലെ മുൻനിര വിദേശ സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ സ്പോട്ട് അഡ്മിഷൻ നേടാനാകുമെന്നും പ്രവേശനോത്സവം മികച്ച വിദേശ സര്‍വകലാശാലകളുടെയും കോളജുകളുടെയും സംഗമമായിരിക്കുമെന്നും സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ഓസ്ട്രേലിയ, ഫ്രാൻസ്, ജര്‍മനി, യുകെ, യുഎസ്എ, കാനഡ, ഉൾപ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും. പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 30,000 ല്‍പരം കോഴ്സുകളില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിദേശ വിദ്യാഭ്യാസ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു മില്യനിലേറെ സ്കോളർഷിപ്പുകളും ഒരു ലക്ഷം വരെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകളും നേടാനാകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി IELTS, PTE, TOEFL, GRE, OET, ജർമൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാംഗ്വേജ് സെർട്ട് (language cert ) സ്പാനിഷ് ക്ലാസുകൾക്ക് ഫീസ് ഇനത്തിൽ 30 ശതമാനം കിഴിവും ലഭിക്കും. പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പാ കൗണ്ടറുകളും വിദ്യാഭ്യാസവിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും പ്രവേശനോത്സവത്തിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ
www.santamonicaedu.inഎന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ -മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.