മ​ഞ്ച​ക്കു​ഴി ബൈ​പാ​സ് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Monday, June 16, 2025 1:14 AM IST
ത​ളി​പ്പ​റ​മ്പ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന മ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ഇ​തേ തു​ട​ർ​ന്ന പ​ട്ടു​വം റോ​ഡി​ൽ ചി​റ​വ​ക്ക്-പു​ളി​ന്പ​റ​ന്പ് വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​ന​ടു​ത്ത് നി​ർ​മി​ച്ച താ​ത്കാ​ലി​ക​പാ​ത​യു​ടെ ഒ​രു ഭാ​ഗ​ത്തെ മ​ണ്ണാ​ണ് ഇ​ടി​യു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലു​ണ്ടാ​യ മ​ഴ​യി​ലും ഇ​വി​ടെ രൂ​ക്ഷ​മാ​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. മ​ണ്ണി​ടി​യു​ന്ന​തി​ന്‍റെ എ​തി​ർ​വ​ശ​ത്ത് വീ​തി കൂ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കി റോ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ നാ​ലു മു​ത​ലാ​ണ് ഇ​തി​ലൂ​ടെ പൂ​ർ​ണ​തോ​തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തിവി​ട്ടു തു​ട​ങ്ങി​യ​ത്.

നേ​ര​ത്തെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ഇ​തോ​ടെ ത​ളി​പ്പ​റ​ന്പ് ത​ഹ​സി​ൽ​ദാ​ർ പോ​ലീ​സി​നോ​ട് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.