ത​ല​ശേ​രി​യി​ൽ റോ​ഡു​ക​ൾ വെ​ള്ള​ത്തി​നി​ട​യി​ൽ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Monday, June 16, 2025 1:28 AM IST
ത​ല​ശേ​രി: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളെ​ല്ലാം വെ​ള്ളം ക​യ​റി. നാ​ര​ങ്ങാ​പ്പു​റം ബ്ര​ദേ​ഴ്സ് ലൈ​ൻ, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ജൂ​ബി​ലി റോ​ഡ്, എം​എം റോ​ഡ്, ഗു​ഡ്സ് ഷെ​ഡ് റോ​ഡി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, കു​യ്യാ​ലി, ജൂ​ബി​ലി റോ​ഡ്, മ​ഞ്ഞോ​ടി ക​ണ്ണി​ച്ചി​റ പു​തി​യ റോ​ഡ്, ടി​സി മു​ക്ക്, മ​ഞ്ഞോ​ടി, താ​ഴെ വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ലേ​ക്കു​ള​ള വ​ഴി​യി​ലെ വെ​ള​ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്. നാ​ര​ങ്ങാ​പ്പു​റ​ത്ത് ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ബ്ര​ദേ​ഴ്സ് ലൈ​ൻ മു​ത​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ലാ​വ​ണ്യ കോം​പ്ല​ക്സ് വ​രെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും ക​ടു​ത്ത പ്ര​യാ​സ​മാ​ണ് മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന​ത്.

ചി​റ​ക്ക​ര എ​സ്​എ​സ് റോ​ഡ്, മ​ഞ്ഞോ​ടി, കു​ട്ടി​മാ​ക്കൂ​ൽ റോ​ഡ്, പു​ല്ല​മ്പി​ൽ റോ​ഡ്, കു​യ്യാ​ലി, ഇ​ല്ല​ത്തു​താ​ഴെ, കൊ​ള​ശേരി, വ​യ​ല​ളം, ക​ണ്ണി​ച്ചി​റ റോ​ഡ്, ടെ​മ്പി​ൾ​ഗേ​റ്റ് റോ​ഡ്, ജ​ഗ​ന്നാ​ഥ ക്ഷേ​ത്രം റോ​ഡ്, ക​ണി​യേ​രി വ​യ​ൽ റോ​ഡ്, ദ​ത്ത​ത്ര​യ മ​ഠം റോ​ഡ്, കൊ​മ്മ​ൽ വ​യ​ൽ റോ​ഡ്, താ​ഴെ​വ​യ​ൽ റോ​ഡ്, വാ​ടി​ക്ക​ൽ റോ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ക​ന​ക്കു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്.