ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്
Wednesday, June 18, 2025 1:54 AM IST
ക​ണ്ണൂ​ർ: ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​യി​ൽ ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം.

ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കൊ​ടേ​രി ത​ന്‍റെ ജ​ന്മദി​ന​ത്തി​ൽ ഒ​രു സു​ഹൃ​ത്തി​ൽ​നി​ന്ന് സ​മ്മാ​നം സ്വീ​ക​രി​ച്ച​തി​നെ​തി​രെ പി.​സി. ജി​ബി​ൻ എ​ന്ന​യാ​ൾ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഇ​ത്ത​ര​ത്തി​ൽ സ​മ്മാ​നം സ്വീ​ക​രി​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും സ​മ്മാ​നം ന​ൽ​കി​യ വ്യ​ക്തി​യു​മാ​യു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.