മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, June 18, 2025 1:54 AM IST
പ​യ്യാ​വൂ​ർ: മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യും കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ എ​ട്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ കു​ന്ന​ശേ​രി അ​നു​സ്മ​ര​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ബി മാ​ത്യു ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ​യ്യാ​വൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ കു​ന്ന​ശേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മാ​ർ കു​ന്ന​ശേ​രി എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ഫാ.​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ഷോ​ളി ജോ​സ​ഫ്, ലൈ​ബ്രേ​റി​യ​ൻ ദീ​പാ ജോ​ൺ, യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ അ​മി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.