ഉ​ളി​ക്ക​ലി​ൽ പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി; മ​ണി​ക്ക​ട​വ് ഒ​റ്റ​പ്പെ​ട്ടു
Wednesday, June 18, 2025 1:54 AM IST
ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ​യ​ത്തൂ​ർ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. കു​ട​ക് വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട്യാം​തോ​ട്, മ​ണി​ക്ക​ട​വ്, വ​യ​ത്തൂ​ർ ച​പ്പാ​ത്ത് പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.മ​ണി​ക്ക​ട​വ്, വ​യ​ത്തൂ​ർ പാ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലേ​യും വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​പെ​ട്ടു. പാ​ല​ങ്ങ​ൾ എ​ല്ലാം വെ​ള്ള​ത്തി​ൽ മൂ​ങ്ങി​യ​തോ​ടെ മ​ണി​ക്ക​ട​വ് മേ​ഖ​ല ഏ​താ​ണ്ട് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ഴ​യി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പെ​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.