ഓ​ണ​ക്ക​നി-​നി​റ​പൊ​ലി​മ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം
Wednesday, June 18, 2025 1:54 AM IST
ഉ​ളി​ക്ക​ൽ: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ​യും പൂ​വി​ന്‍റെ​യും ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ ഉ​ളി​ക്ക​ൽ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണ​ക്ക​നി-​നി​റ​പൊ​ലി​മ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി നി​ർ​വ​ഹി​ച്ചു. തേ​ർ​മ​ല വാ​ർ​ഡി​ലെ ഹ​രി​ശ്രീ ജെ​എ​ൽ​ജി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ര ഏ​ക്ക​ർ കൃ​ഷി​യി​ട​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തേ​ർ​മ​ല വാ​ർ​ഡ് മെം​ബ​ർ രാ​മ​കൃ​ഷ്ണ​ൻ കോ​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി.​ജി. ശ​ശി, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി ഫി​ലി​പ്പോ​സ്, ജെ​എ​ൽ​ജി ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ ഗി​രി​ജ നാ​രാ​യ​ണ​ൻ, സി​ഡി​എ​സ് അം​ഗം ഷീ​ബ സി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.