പറന്പിക്കുളത്ത് റോഡ് തകർന്ന് അപകടഭീഷണി
Wednesday, June 18, 2025 1:15 AM IST
പ​റ​ന്പി​ക്കു​ളം: പ​റ​മ്പി​ക്കു​ള​ത്ത് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലു​ള്ള റോ​ഡ് ശ​രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. മ​ഴ​വെ​ള്ളം ഒ​ഴുകി​പോ​കാ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​റ​മ്പി​കു​ള​ത്തു​നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ഏ​ഴാ​മ​ത്തെ കി​ലോ​മീ​റ്റ​റി​ൽ മു​ൻ​പ് റോ​ഡ് ഇ​ടി​ഞ്ഞ​തി​ന്‍റെ പ​രി​സ​ര​ത്താ​യി വീ​ണ്ടും ഒ​രു ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പ​റ​മ്പി​ക്കു​ള​ത്തു​ള്ള​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധം മാ​സ​ങ്ങ​ളോ​ളം നി​ഷേ​ധി​ക്ക​പ്പെ​ടും. 2021 ൽ ​റോ​ഡ് ഇ​ടി​ഞ്ഞ​ഭാ​ഗം മ​ണ്ണ് നി​റ​ച്ച ചാ​ക്ക് വ​ച്ച് അ​ട​ച്ചു​വ​ച്ചി​രു​ന്നു.

ഇ​പ്പോ​ഴും അ​തേസ്ഥി​തി തു​ട​രു​ക​യാ​ണ്. ബ​സ് ഉ​ൾ​പ്പെ​ടെ വാ​ഹ​നങ്ങ​ൾ അ​പ​ക​ടഭീ​ഷ​ണി​യി​ലാ​ണ് ഈ ​സ്ഥ​ലം മ​റി​ക​ട​ക്കു​ന്ന​ത്. 2021 ൽ ​മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ കാ​ര​ണം ആ​ഴ്ച​ക​ളോ​ളം ഇ​തു​വ​ഴി ഗ​ത​ഗ​തം ത​ട​സ​പ്പെ​ട്ട് പ​റ​മ്പി​ക്കു​ളം കോ​ള​നി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ടിരുന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.