മാ​വ​റ കു​രു​ത്തി​ച്ചി​റ​തോ​ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി; ഉദ്ഘാടനം 20ന്
Wednesday, June 18, 2025 1:15 AM IST
തൃ​ത്താ​ല: ക​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​മ​ര​ന​ല്ലൂ​ർ മാ​വ​റ കു​രു​ത്തി​ച്ചി​റ തോ​ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ച്ച് തോ​ടി​നെ ജ​ല​സ​മൃ​ദ്ധ​മാ​ക്കി.

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​വി​ഷ്ക​രി​ച്ച സു​സ്ഥി​ര തൃ​ത്താ​ല​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന സൂ​ഷ്മ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ട് ന​വീ​ക​രി​ച്ച​ത്.17.59 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

216 മീ​റ്റ​ർ പാ​ർ​ശ്വ സം​ര​ക്ഷ​ണ​ഭി​ത്തി​യും ര​ണ്ടു ചെ​ക്ക്ഡാ​മു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് പ​ദ്ധ​തി. ജി​ല്ലാ മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​നം 20 ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്ന​ര​യ്ക്ക് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും.