വീ​ടു ത​ക​ർ​ന്നുവീ​ണ് വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം: തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ യു​ഡി​എ​ഫ് ഉ​പ​രോ​ധി​ച്ചു
Wednesday, June 18, 2025 1:15 AM IST
മണ്ണാർക്കാട്: തെ​ങ്ക​ര​യി​ൽ വീ​ടു ത​ക​ർ​ന്നുവീ​ണ് വ​യോ​ധി​ക മ​രി​ച്ച സം​ഭ​വത്തിൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ യു​ഡി​എ​ഫ് ഉ​പ​രോ​ധി​ച്ചു. യുഡിഎ​ഫ് തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്.

തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഒ​ന്നാ​മ​താ​യി ഇ​ടം പി​ടി​ച്ച 80 വ​യ​സു​ള്ള ഫാ​ത്തി​മ​ബീ​വി വീ​ട് ഇ​ടി​ഞ്ഞു വീ​ണ് മ​ര​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യു​ഡി​എ​ഫ് ഉ​പ​രോ​ധം. 2019 ല്‍ ​ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ലി​സ്റ്റി​ല്‍ ഇ​ടം പി​ടി​ച്ച​വ​ര്‍​ക്ക് പോ​ലും ഇ​തു വ​രെ​യാ​യി പ​ണം ന​ല്‍​കി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്ത​ാക്ക​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഒ​ന്നാം ഗ​ഡു തു​ക ന​ല്‍​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഫൈ​സ​ല്‍, ക​ണ്‍​വീ​ന​ര്‍ ആ​റ്റ​ക്ക​ര ഹ​രി​ദാ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രി​ക്ക​ള്‍ സെ​യ്ത്, ഗി​രീ​ഷ് ഗു​പ്ത, അ​ബു കാ​വു​ങ്ങ​ല്‍, വ​ട്ടോ​ടി വേ​ണു​ഗോ​പാ​ല്‍, കെ.​പി. ജ​ഹീ​ഫ്, സി.​പി. മു​ഹ​മ്മ​ദ്അ​ലി, റ​ഷീ​ദ് കോ​ല്‍​പ്പാ​ടം, ടി.​കെ. സീ​ന​ത്ത്, രാ​ജി​മോ​ള്‍, അ​ന്‍​വ​ര്‍ മ​ണ​ല​ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.