ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Wednesday, June 18, 2025 6:58 AM IST
തെ​ങ്ങ​ണ: ഗു​ഡ് ഷെ​പ്പേ​‍ഡ് പ​ബ്ലി​ക് സ്‌​കൂ​ളും വി​വേ​കാ​ന​ന്ദ റെ​സി​ഡ​ന്‍റ്സ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നും കോ​ട്ട​യം ജി​ല്ലാ റെ​സി​ഡ​ന്‍റ്സ് അ​പ്പെ​ക്‌​സ് കൗ​ണ്‍സി​ലി​ന്‍റെ​യും എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും മാ​താ​പി​താ​ക്ക​ള്‍ക്കു​മാ​യി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സു​നി​താ സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ സോ​ണി ജോ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ജി​ല്ലാ റെ​സി​ഡ​ന്‍റ്സ് അ​പ്പെ​ക്‌​സ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി വി. ​കൃ​ഷ്ണ​മൂ​ര്‍ത്തി, സ്‌​കൂ​ള്‍ പി​ആ​ര്‍ഒ സി​ജോ ഫ്രാ​ന്‍സി​സ്, കെ.​സി. ജ​യ​ദ്ര​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​ജ​യ​രാ​ജ് ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ഓ​ട്ട​ന്‍തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ചു.