വ്യാ​പാ​രി​ക​ൾ ദു​രി​ത​ക്ക​യ​ത്തി​ൽ
Wednesday, June 18, 2025 6:36 AM IST
ഒ​റ​വ​യ്ക്ക​ൽ: ഒ​റ​വ​യ്ക്ക​ൽ-​കൂ​രാ​ലി റോ​ഡ് മ​നോ​ഹ​ര​മാ​യി ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി; ന​ല്ല​തു ത​ന്നെ. പ​ക്ഷേ, അ​തി​നു​ശേ​ഷം പെ​യ്ത മ​ഴ​യോ​ടെ, ഒ​റ​വ​യ്ക്ക​ൽ ക​വ​ല മു​ത​ൽ ക​ള​പ്പു​ര​യ്ക്ക​ൽ​പ്പ​ടി വ​രെ റോ​ഡ​രി​കി​ലു​ള്ള വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന നി​ല​യി​ൽ മു​ൻ​വ​ശ​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന് ചെ​ളി​ക്കു​ഴി​യാ​യി ക​ട​യി​ലേ​ക്ക് ഒ​രു ത​ര​ത്തി​ലും ക​യ​റാ​ൻ പ​റ്റാ​ത്ത​ അ​വ​സ്ഥയാണ്.

അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും നാ​ളി​തു​വ​രെ​യും പ​രി​ഹാ​ര​മാ​യി​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്ര​യും വേ​ഗം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഒ​റ​വ​യ്ക്ക​ൽ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.