കോട്ടയം: വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായന പക്ഷാചരണം നാളെ തുടങ്ങും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എംപി വായനദിന സന്ദേശം നൽകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം പ്രഫ.ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, പഞ്ചായത്തംഗം ഷാജി ജോസഫ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ,
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഫാ. ജയിംസ് മുല്ലശേരി, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം മാനേജർ ഫാ. കുര്യൻ ചാലങ്ങാടി, സ്കൂൾ പ്രിൻസിപ്പൽ ടെസി ലൂക്കോസ്, ഹെഡ് മാസ്റ്റർ ബെന്നി സ്കറിയ എന്നിവർ പ്രസംഗിക്കും.
കുടുംബശ്രീ വായന വാരാചരണം
കോട്ടയം: കുടുംബശ്രീ 19 മുതൽ ഒരാഴ്ച മഷിത്താളുകൾ എന്ന പേരിൽ വായനവാരമായി ആചരിക്കും. വായനമത്സരം, ക്വിസ് മത്സരം, സാഹിത്യ കൂട്ടായ്മാ സംഗമം, എല്ലാ അയൽക്കൂട്ടങ്ങലിലും പുസ്തക വായന, ക്വിസ് മത്സരം, പത്രവായന, കഥാരചന. കവിതാരചന എന്നിവ നടത്തും. 23 മുതൽ സാഹിത്യകാരന്മാരുടെ തെരഞ്ഞെടുത്ത കൃതികളിലെ സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കും.