എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലേ​ക്ക് ആ​ദ്യ​മാ​യി ഇ​ന്നു പെ​ണ്‍കു​ട്ടി​ക​ളെ​ത്തും
Wednesday, June 18, 2025 6:48 AM IST
പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ഇ​ന്നാ​രം​ഭി​ക്കും

ച​ങ്ങ​നാ​ശേ​രി: പ്ല​സ്ടു ക്ലാ​സു​ക​ള്‍ ഇ​ന്നാ​രം​ഭി​ക്കു​മ്പോ​ള്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നേ​രി​ട്ടു ന​ട​ത്തു​ന്ന എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലേ​ക്ക് ഇ​ന്ന് ആ​ദ്യ​മാ​യി പെ​ണ്‍കു​ട്ടി​ക​ളെ​ത്തും. അ​റു​പ​ത് പെ​ണ്‍കു​ട്ടി​ക​ളാ​ണ് സ്‌​കൂ​ളി​ലെ ആ​റ് ബാ​ച്ചു​ക​ളി​ലാ​യി പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. ബ​യോ​ള​ജി സ​യ​ന്‍സ് ബാ​ച്ചി​ലാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍കു​ട്ടി​ക​ളും പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​ത്.

ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് പ​ഠി​ക്കാ​നു​ള്ള സീ​റ്റു​ക​ളു​ടെ ദൗ​ര്‍ല​ഭ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​നേ​ജ്‌​മെ​ന്‍റ് എ​സ്ബി സ്‌​കൂ​ളി​നെ മി​ക്‌​സ​ഡാ​ക്കി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടു​കൂ​ടി​യാ​ണ് ആ​ണ്‍കു​ട്ടി​ക​ളു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രു​ന്ന എ​സ്ബി സ്‌​കൂ​ളി​ന്‍റെ ക​വാ​ടം പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​കൂ​ടി തു​റ​ക്ക​പ്പെ​ട്ട​ത്.

1891ല്‍ ​മെ​ട്രി​ക്കു​ലേ​ഷ​ന്‍ ക്ലാ​സും അ​തി​നു തൊ​ട്ടു​താ​ഴെ​യു​ള്ള ഫി​ഫ്ത് ക്ലാ​സും (ഇ​ന്ന​ത്തെ പ്ല​സ്ടു, പ്ല​സ് വ​ണ്‍) ആ​രം​ഭി​ച്ചു​കൊ​ണ്ട് തു​ട​ക്കം​കു​റി​ച്ച എ​സ്ബി ഹൈ​സ്‌​കൂ​ള്‍ കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ദ്യ​ത്തെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ണ്. പ​ടി​പ​ടി​യാ​യി വ​ള​ര്‍ന്ന് സ​ര്‍വ​ക​ലാ​ശാ​ല​യാ​യി മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ബി​ഷ​പ് ചാ​ള്‍സ് ല​വീ​ഞ്ഞ് സ്ഥാ​പി​ച്ച​താ​ണ് ഈ ​സ്‌​കൂ​ള്‍.

1922ല്‍ ​ഡി​ഗ്രി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു​കൊ​ണ്ട് എ​സ്ബി കോ​ള​ജ് സ്ഥാ​പി​ത​മാ​യി. സ്‌​കൂ​ളി​ല്‍ ന​ട​ന്നി​രു​ന്ന മെ​ട്രി​ക്കു​ലേ​ഷ​ന്‍ ക്ലാ​സ് പി​ന്നീ​ട് കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു. എ​സ്ബി സ്‌​കൂ​ളി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​ണ് എ​സ്ബി​യു​ടെ സ​മീ​പ​ത്തു​ത​ന്നെ സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളാ​യി വ​ള​ര്‍ന്ന​ത് .

1998ല്‍ ​കോ​ള​ജു​ക​ളി​ല്‍നി​ന്ന് പ്രീ​ഡി​ഗ്രി ഡീ​ലി​ങ്ക് ചെ​യ്ത​പ്പോ​ഴാ​ണ് എ​സ്ബി സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​യാ​യി ഉ​യ​ര്‍ത്ത​പ്പെ​ട്ട​ത്.