കു​റു​മ്പ​നാ​ടം മു​ക്കാ​ട്ടു​കു​ന്ന്-​പാ​ല​ച്ചു​വ​ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: ജ​ന​കീ​യ​സ​മി​തി റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, June 18, 2025 6:58 AM IST
കു​റു​മ്പ​നാ​ടം: മു​ക്കാ​ട്ടു​കു​ന്ന്-​പാ​ല​ച്ചു​വ​ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ നാ​ട്ടു​കാ​ര്‍ ജ​ന​കീ​യ ​സ​മി​തി രൂ​പീ​ക​രി​ച്ച് റോ​ഡ് ഉ​പ​രോ​ധി​ച്ചു. വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​ര​വും കാ​ല്‍ന​ട​പ്പും ഏ​റെ ദു​രി​ത​പൂ​ര്‍ണ​മാ​ണ്.

മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​ വാ​ര്‍ഡി​ലൂ​ടെ ക​ട​ന്ന് വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ച്ചു​വ​ട് ജം​ഗ്ഷ​നി​ലെ​ത്തു​ന്ന റോ​ഡി​ന് 1.750 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. ഈ ​റോ​ഡി​ന്‍റെ അ​രി​കി​ലു​ള്ള തോ​ടി​ന്‍റെ വ​ശ​ത്തു​ള്ള ക​ല്‍ക്കെ​ട്ട് പ​ല​ഭാ​ഗ​ത്തും ഇ​ടി​ഞ്ഞ​ നി​ല​യി​ലാ​ണ്.

പി.​സി. സാ​ജു​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് തൂ​മ്പു​ങ്ക​ല്‍, സ​ണ്ണി​ച്ച​ന്‍ മു​തി​ര​ക്ക​ളം, സോ​ണി ക​ട​ന്തോ​ട്, ജോ​ര്‍ജു​കു​ട്ടി കി​ഴ​ക്കേ​വീ​ട്ടി​ല്‍, ജോ​മോ​ന്‍ തൂ​മ്പു​ങ്ക​ല്‍, ജി​മ്മി​ച്ച​ന്‍ കും​ഭ​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് ടെ​ന്‍ഡ​റാ​യി

മു​ക്കാ​ട്ടു​കു​ന്ന്-​പാ​ല​ച്ചു​വ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 48.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ടെ​ന്‍ഡ​ർ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യും മ​ഴ​മാ​റു​ന്ന​തോ​ടെ റോ​ഡ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​റി​യി​ച്ചു.