ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Wednesday, June 18, 2025 12:03 AM IST
പൊ​ൻ​കു​ന്നം: ജ​ല​നി​ധി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ അ​നു​വ​ദി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ വ​ട്ട​ക്കാ​വു​ങ്ക​ൽ ത​ങ്ക​മ്മ ച​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ൽ സ്ഥാ​പി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഷാ​ജി പാ​ന്പൂ​രി, മി​നി സേ​തു​നാ​ഥ്, ഷാ​ജി ന​ല്ലേ​പ​റ​മ്പി​ൽ, വി.​ഡി. റെ​ജി​കു​മാ​ർ, അ​ന്പി​ളി ശി​വ​ദാ​സ്, ഷാ​ക്കി സ​ജീ​വ്, കെ.​ജി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​പി​എ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി 12 മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ കൂ​ടി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ മ​ന്ത്രി അ​നു​വ​ദി​ച്ചു.