പ്ര​തി​ഭാ​സം​ഗ​മ​വും ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
Wednesday, June 18, 2025 12:03 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ല​മ്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബാ​സ്റ്റി​ൻ മം​ഗ​ല​ത്തി​ൽ സി​എം​ഐ പ്ര​തി​ഭാ​സം​ഗ​മ​വും വാ​ർ​ഡ് മെം​ബ​ർ സി​ന്ധു മോ​ഹ​ന​ൻ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജി​യോ ക​ണ്ണം​കു​ളം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടോം ​ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ മൊ​ളോ​പ്പ​റ​മ്പി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ട്രീ​സാ ബെ​ല്ല, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ര​ശ്മി വ​ർ​ഗീ​സ്, ഡെ​ൽ​ന ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ കോ​ട്ട​യം ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.