വൈ​ക്കം താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് 70.86 ഏ​ക്ക​ര്‍ മി​ച്ച​ഭൂ​മി ക​ണ്ടെ​ത്തി
Wednesday, June 18, 2025 6:48 AM IST
വൈ​ക്കം: വൈ​ക്കം താ​ലൂ​ക്കി​ലെ വ​ട​യാ​ര്‍, കു​ല​ശേ​ഖ​ര​മം​ഗ​ലം വി​ല്ലേ​ജു​ക​ളി​ലെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ ഇ​ളം​കു​ളം വി​ല്ലേ​ജി​ലു​മാ​യി 70.86 ഏ​ക്ക​ര്‍ മി​ച്ച​ഭൂ​മി​യാ​യി ക​ണ്ടെ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വൈ​ക്കം താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് ഉ​ത്ത​ര​വാ​യി. ഇ​തി​ല്‍ 55.72 ഏ​ക്ക​ര്‍ റ​ബ​ര്‍ത്തോ​ട്ടം അ​ന​ധി​കൃ​ത ത​രം​മാ​റ്റം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രി​ലേ​ക്ക് മി​ച്ച​ഭൂ​മി​യെ​ന്ന നി​ല​യി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വൈ​ക്കം താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യി ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ വൈ​ക്കം, ക​ണ​യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാർമാ​ര്‍​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​

ലാ​ന്‍​ഡ് ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ കോ​ട്ട​യം സോ​ണ​ല്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എ​സ്. സ​നി​ല്‍​കു​മാ​ര്‍, വൈ​ക്കം ത​ഹ​സി​ല്‍​ദാ​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ലാ​ന്‍​ഡ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എം.​ഡി. ബാ​ബു​രാ​ജ്, പി.​ജി. ത്രിഗു​ണ​സെ​ന്‍, കെ.​കെ. ഗ​ണേ​ശ​ന്‍, ഹെ​ഡ് മി​നി​സ്റ്റീ​രി​യ​ല്‍ ഓ​ഫീ​സ​ര്‍ ടി.​വി. ഷ​മി, ഓ​ത​റൈ​സ്ഡ് ഓ​ഫീ​സ​ര്‍ സ്വ​പ്ന എ​സ്. നാ​യ​ര്‍, വ​ട​യാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മോ​ളി ദാ​നി​യേ​ല്‍, കു​ല​ശേ​ഖ​ര​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.