റ​ബ​ർ ബോ​ർ​ഡ് ജി​യോ മാ​പ്പിം​ഗ് തു​ട​ങ്ങി
Tuesday, June 17, 2025 10:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​യു​ഡി​ആ​ർ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ത്യ​യി​ൽ നി​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്കു​ള്ള റ​ബ​റി​ന്‍റെ​യും റ​ബ​റു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റ​ബ​ർ​ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ ജി​യോ മാ​പ്പിം​ഗ് ആ​രം​ഭി​ച്ചു. ജി​യോ മാ​പ്പിം​ഗി​നാ​യി ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​യ​മ്പു ടെ​ക് സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് റ​ബ​ർ​ബോ​ർ​ഡ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം, വി​സ്തൃ​തി, റ​ബ​ർ​തോ​ട്ട​ങ്ങ​ളു​ടെ അ​തി​രു​ക​ൾ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടാ​ണ് മാ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ റ​ബ​ർ​ബോ​ർ​ഡി​ന്‍റെ കേ​ന്ദ്രീ​കൃ​ത ഡാ​റ്റാ ബേ​സി​ൽ സൂ​ക്ഷി​ക്കു​ന്ന​തും വി​വ​ര​ങ്ങ​ളു​ടെ ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. ഇ​യു​ഡി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​യി തോ​ട്ട​മു​ട​മ​ക​ൾ​ക്കും റ​ബ​ർ​ഡീ​ല​ർ​മാ​ർ​ക്കും സം​സ്ക​ർ​ത്താ​ക്ക​ൾ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കു​മാ​യി അ​വ​ബോ​ധ​ന​പ​രി​പാ​ടി​ക​ൾ റ​ബ​ർ​ബോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. റ​ബ​ർ​ബോ​ർ​ഡി​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തോ​ട് ക​ർ​ഷ​ക​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.