മ​ണ​ൽ ലോറി ത​ട​ഞ്ഞ​തി​ന് മ​ർ​ദ​നം: സ​ഹോ​ദ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ
Wednesday, June 18, 2025 3:47 AM IST
ആ​ലു​വ: പെ​രി​യാ​റി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ൽ വാ​രി​യെ​ടു​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ലോ​റി ത​ട​ഞ്ഞ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. ഉ​ളി​യ​ന്നൂ​ർ പ​ന​ഞ്ചി​ക്കു​ഴി നി​ഷാ​ദ് (47), ഷാ​ജ​ഹാ​ൻ (40) എ​ന്നി​വ​രാ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ആ​ലു​വ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ആ​ന്‍റണി​യെ​യാ​ണ് ഇ​വ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ളി​യ​ന്നൂ​രി​ലെ ഒ​ളി​സ​ങ്കേ​തം വ​ള​ഞ്ഞാ​ണ് പി​ടി​കൂ​ടി​യ​ത്. ഷാ​ജ​ഹാ​ന് മ​ണ​ൽ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കേ​സു​ക​ളു​ണ്ട്.​പ്ര​തി​ക​ളെ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.