ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി അ​വ​ലോ​ക​നം: കൊ​ച്ചി മേ​യ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, June 17, 2025 7:06 AM IST
കൂ​ത്താ​ട്ടു​കു​ളം: കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ കൂ​ത്താ​ട്ടു​കു​ള​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​നാ​യി മേ​യ​ർ എം. ​അ​നി​ൽ കു​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ലെ കി​ഴ​കൊ​ന്പി​ലാ​ണ് ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്. സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടു​മി​ല്ലാ​ത്ത 46 കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ സ്ഥ​ലം പ​തി​ച്ചു ന​ൽ​കി.

ര​ണ്ടേ​കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്ത് കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ-39, ചേ​ര​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് വീ​ടൊ​രു​ങ്ങു​ന്ന​ത്. ഭ
ൂ​രി​ഭാ​ഗം വീ​ടു​ക​ളും പൂ​ർ​ത്തി​യാ​യി. പൊ​തു​വ​ഴി, വാ​ട്ട​ർ ടാ​ങ്ക്, പൊ​തു ക​ളി​സ്ഥ​ലം എ​ന്നി​വ​ക്കും സ്ഥ​ലം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഫെ​ബീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ മേ​യ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി.​ഡി. വ​ത്സ​ല​കു​മാ​രി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്രി​യ പ്ര​ശാ​ന്ത്, മി​നി വി​വേ​ര, ര​ഘു​റാം ജി. ​പൈ എ​ന്നി​വ​രും മേ​യ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.