ന​ഴ്സിം​ഗ് റി​സ​ർ​ച്ച് ശി​ല്പ​ശാ​ല
Sunday, June 15, 2025 3:27 AM IST
കോ​ത​മം​ഗ​ലം: മാ​ർ ബ​സേ​ലി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ്യ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശി​ല്പ​ശാ​ല ന​ട​ത്തി. ടി​എ​ൻ​എ​ഐ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രേ​ണു സൂ​സ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സെ​ല്ല്യാ​മ്മ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഴ്സിം​ഗ് റി​സ​ർ​ച്ചി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ ശി​ല്പ​ശാ​ല​യി​ൽ ഹോ​ളി ഫാ​മി​ലി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് മു​ത​ല​ക്കോ​ടം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​ൻ ജെ​യിം​സ്, എ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ഹൈ​ദ​രാ​ബാ​ദ് അ​സോ​സി​യേ​റ്റ് ഡോ. ​ജി​സാ ജോ​ർ​ജ്, എം​ഒ​എ​സ്‌​സി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് കോ​ല​ഞ്ചേ​രി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​മി​ത സു​ബ്ര​ഹ്മ​ണ്യം, മാ​ർ ബ​സേ​ലി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​റി​ൻ സി. ​പൗ​ലോ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

മാ​ർ ബ​സേ​ലി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ എം. ​ചി​ത്ര, ജി​ഷാ പി. ​മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ദി​വ്യ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.